തിരുവനന്തപുരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

തിരുവനന്തപുരത്ത് കിളിമാനൂര്‍ പുല്ലയില്‍  അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. 65 വയസോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതശരീരമാണ് കടവില്‍ കണ്ടെത്തിയത്.

ആളിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കടവില്‍ കുളിയ്ക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ കിളിമാനൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി വെഞ്ഞാറമൂട് ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. കിളിമാനൂര്‍ പോലീസ് മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News