ദില്ലി വായു മലിനീകരണം; സ്‌കൂളുകള്‍ അടച്ചിടും,ട്രക്കുകള്‍ക്ക് രാജ്യ തലസ്ഥാനത്തേക്ക് പ്രവേശനമില്ല

വായു മലിനീകരണം കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീട്ടി ദില്ലി സര്‍ക്കാര്‍.രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. നിയന്ത്രണങ്ങളും ഭാഗമായി ദില്ലിയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളും.

ചരക്ക് കയറ്റി വരുന്ന ട്രക്കുകള്‍ക്ക് രാജ്യ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടാനും ദില്ലി മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഈ മാസം 26 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. അതെ സമയം അവശ്യ വസ്തുക്കളുമായി എത്തുന്ന ട്രക്കുകള്‍ക്ക് വിലക്ക് ബാധകമല്ല.

ദില്ലിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നതിനോടൊപ്പം പൊടി നിയന്ത്രിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ തുടരും എന്നും ദില്ലി സര്‍ക്കാര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News