തൃശൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

തൃശൂര്‍ കൈപറമ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൈപറമ്പ് സ്വദേശി വിജയന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കൈപറമ്പ് സ്വദേശി വിജയന്റെ വീടിന് ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പിടിക്കുകയായിരുന്നു. തീപടരുന്നത് കണ്ട് ആദ്യം വിജയന്‍ അടക്കമുള്ള കുടുംബാഗങ്ങള്‍ പുറത്തേക്കിറങ്ങി പോയി.

പിന്നീട് വിജയന്‍ വീടിനകത്തേക്ക് വന്ന് ഗ്യാസി ലേക്ക് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സിലിണ്ടര്‍ പൊട്ടിതെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ വിജയനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ രണ്ടാം നിലയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഒന്നാം നിലയ്ക്കും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്

ഓടിട്ട വീടായതിനാല്‍ കഴുക്കോലിലേക്ക് തീപടരുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. അപകട സമയത്ത് അടുക്കളയില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News