കേരളത്തിൽ സമ്പൂർണ ഇ- ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി

സംസ്ഥാനത്ത് 50 ആശുപത്രികളില്‍ കൂടി ഇ-ഹെല്‍ത്ത് സംവിധാനം. എല്ലാ ജില്ലകളിലും വെര്‍ച്ച്വല്‍ ഐടി കേഡര്‍. 349 ആശുപത്രികളില്‍ കുടി ഇ-ഹെല്‍ത്ത് സംവിധാനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സാ രംഗത്തെ മൂന്ന് നൂതന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിച്ചു.

കേരളത്തിലെ ഏത് സർക്കാർ അശുപത്രിയിലും ഉപയോഗിക്കുന്ന ഇ ഹെൽത്ത് നമ്പർ നിലവിൽ വരും. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാകും. ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി ആയിരിക്കും വിവരങ്ങൾ ശേഖരിക്കുക.

അതേസമയം, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഇഹെൽത്ത് സംവിധാനം ഉപകാരപ്പെടുമെന്നും ജനങ്ങളുടെ അടിസ്ഥാന്ന ആവശ്യങ്ങൾ നിറവേറ്റുക സർക്കാർ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News