
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പുമാണ്. ‘പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്’ എന്ന കുറിപ്പോടെ ആദിത്യനാഥും മോദിയും സംസാരിച്ചുനടന്നുവരുന്നതിന്റെ ഫോട്ടോയാണ് യു പി മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
രണ്ട് ദിവസത്തെ ലഖ്നൗ സന്ദര്‍ശനത്തിന് എത്തിയതാണ് മോദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരൊക്കെ യു.പിയില്‍ എത്തിയിരുന്നു.
യോഗിയും മോദിയും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി നേതാക്കള്‍ യു.പി സന്ദര്‍ശനം പതിവാക്കിയിരിക്കുകയാണെന്നും ഇരുവരും സംസാരിക്കുന്നതിനിടയ്ക്ക് ഈ മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍ക്കും എന്താണ് കാര്യം എന്നാണ് ഒരാളുടെ ചോദ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here