‘കുപ്പി’യുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചടങ്ങിൽ ശ്രദ്ധേയയായി ദർശന

‘ആനന്ദം’ ഫെയിം വിശാഖ് നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെയാണ് വിശാഖ് ശ്രേദ്ധയനായത്. ജയപ്രിയ നായരാണ് വധു. ദര്‍ശന രാജേന്ദ്രനും അനാര്‍ക്കലി മരക്കാരും ഉള്‍പ്പെടെ സുഹൃത്തുക്കളും നിരവധി ആരാധകരും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ വിശാഖിന്റെ നവവധുവിനെ പരിചയപ്പെടുത്തി സാമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

‘അതിയായ സന്തോഷത്തോടെയും ആവേശത്തോടെയും എന്റെ നവവധു പരിചയപ്പെടുത്തുന്നു, ജയപ്രിയ നായര്‍. ഞങ്ങള്‍ ഉടന്‍ തന്നെ വിവാഹിതരാകും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം’, എന്നായിരുന്നു വിശാഖിന്റെ പോസ്റ്റ്. ചങ്ക്‌സ്, പുത്തന്‍പണം, ആന അലറലോട് അലറല്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News