ഡിഎൻഎ പരിശോധന ഫലം വന്നാലും നിയമപരമായി തന്നെയാകും കുഞ്ഞിനെ കൈമാറുക; മന്ത്രി വീണാജോർജ്

പേരൂര്‍ക്കട ദത്തുവിവാദത്തില്‍ സർക്കാർ ഇടപെടൽ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുഞ്ഞിനെ അമ്മയെ കാണിക്കുന്നതിന് നിയമപരമായ നടപടിയെടുക്കും.

കേസിൽ സർക്കാർ കക്ഷിയല്ലെങ്കിലും കൃത്യമായ ഇടപെടൽ നടത്തുമെന്നും കുഞ്ഞിന്റെ അവകാശമാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഡി എൻ എ പരിശോധന ഫലം വന്നാലും നിയമപരമായി തന്നെയാകും കുഞ്ഞിനെ കൈമാറുന്നത്.ശിശുവികസന ഡിറക്ടരുടെ റിപ്പോർട്ട് റിപ്പോർട്ട് ഇന്നോ നാളെയോ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനിടെ ഡി എൻ എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിൾ ശേഖരിച്ചു. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലാണ് പരിശോധന നടത്തുക. രാജീവ് ഗാന്ധി ബയോ ടെക്നോളജി ഉദ്യോഗസ്ഥർ ശിശുഭവനിൽ നിന്ന് മടങ്ങി. അതേസമയം അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഖരിക്കും. രണ്ട് മണിക്ക് ആർജിസിബിയിൽ എത്താൻ അനുപമയ്ക്കും അജിത്തിനും നിർദേശം നൽകി.

അതേസമയം, പരിശോധന പ്രത്യേകം നടത്തുന്നതിൽ വിശ്വാസമില്ലെന്ന് അനുപമ ആരോപിച്ചിരുന്നു. എന്നാൽ എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കുമെന്നും വേണമെങ്കിൽ പരിശോധന ആന്ധ്രയിൽ വെച്ച് തന്നെ നടത്താമായിരുന്നുവെന്നും സുതാര്യതയ്ക്കയാണ് ഇവിടെ എത്തിച്ച ശേഷം എല്ലാം നടത്തുന്നത്.
നടപടികൾ വിഡിയോയിൽ ചിത്രീകരിക്കാൻ നിർദേശം നൽകി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

എന്നാൽ തൻറെ ഓഫിസിൽ നിന്ന് അനുപമയെ നിരുത്സാഹപ്പെടുത്തുന്ന പ്രതികരണം ഉണ്ടായിട്ടില്ലായെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here