ആളുകളെ ചിരിപ്പിക്കുക എന്നതാണ് എന്റെ ജോലി; അത് തുടരുക തന്നെ ചെയ്യും; നിലപാടിലുറച്ച് വീര്‍ ദാസ്

അമേരിക്കയിലെ പ്രസിദ്ധമായ കെന്നഡി സെന്ററില്‍ നടന്ന പരിപാടിയിലെ ‘രണ്ട് തരം ഇന്ത്യ’ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ വീര്‍ ദാസ്.

‘ഞാന്‍ എന്റെ ജോലിയാണ് ചെയ്യുന്നത്. അത് തുടരുക തന്നെ ചെയ്യും. ആളുകളെ ചിരിപ്പിക്കുക എന്നതാണ് എന്റെ ജോലി. അത് തമാശയായി തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ചിരിക്കാതിരിക്കാം,’ വീര്‍ ദാസ് പറയുന്നു.

ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക അവസ്ഥകളെ വിമര്‍ശിച്ച് വീര്‍ ദാസ് സംസാരിച്ചത്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വീര്‍ ദാസ് വ്യക്തമാക്കിയത്. ആറ് മിനുട്ട് നീണ്ട ‘ രണ്ട് തരം ഇന്ത്യ’ എന്ന വീര്‍ദാസിന്റെ വീഡിയോ വിവാദമായിരുന്നു.

‘അത് എന്റെ പരിപാടിയായിരുന്നു. എന്നെ കേള്‍ക്കാന്‍ വന്ന പ്രേക്ഷകരായിരുന്നു. അവര്‍ക്ക് വേണ്ടിയാണ് ഞന്‍ ഒരു കഷ്ണം പേപ്പറില്‍ ഇന്ത്യയെ കുറിച്ച് എഴുതിയത്’ വീര്‍ ദാസ് പറഞ്ഞു.ഇതുവരെ സെന്‍സര്‍ഷിപ്പ് നേരിടേണ്ടി വരാത്തതില്‍ ഞാന്‍ ഭാഗ്യവാനാണ്. നെറ്റഫ്ളിക്സില്‍ മൂന്ന് കോമഡി സ്പെഷ്യലുകള്‍ ചെയ്തിട്ടുണ്ട്.

ആളുകളെ ചിരിപ്പിക്കണമെന്ന് മാത്രമാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആളുകളെ ചിരിപ്പിക്കാനും സ്നേഹം പ്രചരിപ്പിക്കാനും ഇന്ത്യയില്‍ കൂടുതല്‍ കോമഡി ക്ലബുകള്‍ തുടങ്ങേണ്ടതുണ്ട്,’ വീര്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

വാഷിങ്ടണിലെ കെന്നഡി സെന്ററിലായിരുന്നു വിറിന്റെ ‘വിവാദ’ കോമഡി പരിപാടി. കെന്നഡി സെന്ററിലെ കോമഡി പരിപാടിയുടെ വിഡിയോ തിങ്കളാഴ്ചയാണ് വിർ ദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ആറ് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പിൽ, രാജ്യത്തിന്റെ വൈരുധ്യങ്ങളെപ്പറ്റിയും കർഷകസമരം മുതൽ മാലിന്യപ്രശ്നം വരെയുള്ള വിവാദ വിഷയങ്ങളെപ്പറ്റിയും നർമത്തിൽപ്പൊതിഞ്ഞു വിർ പരാമർശിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News