വൃദ്ധസദനത്തിലെ അന്തേവാസികളെ മര്‍ദിച്ച സംഭവം: വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവ്

അഞ്ചലില്‍ അര്‍പ്പിത ആശ്രയയില്‍ അന്തേവാസിയായ വയോധികയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അനാഥാലയം അടച്ച് പൂട്ടാന്‍ കൊല്ലം ജില്ലാ കലക്ടറുടെ ഉത്തരവ്. അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനും സാമൂഹിക നീതി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

പ്രാര്‍ഥനാ സമയത്ത് ഉറങ്ങിയെന്ന് ആരോപിച്ച് അന്തേവാസിയായ വയോധികയെ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ചൂരല്‍ കൊണ്ട് അടിച്ചുന്നാണ് പൊലീസ് കേസ്. മര്‍ദനത്തിന്റെ ദൃശ്യം പുറത്തു വന്നതിനെ തുടര്‍ന്നാണു നടപടി.

ഓര്‍ഫനേജ് ബോര്‍ഡ്, സാമുഹിക നീതി വകുപ്പ്, വനിത കമ്മിഷന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും അനാരോഗ്യ സാഹചര്യം നിലനില്‍ക്കു
ന്നുവെന്നും കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കലക്ടറുടെ ഉത്തരവ്.

അന്തേവാസികളെ കലയപുരം സങ്കേതം ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി. ഓര്‍ഫനേജ് ബോര്‍ഡ്, സാമൂഹിക നീതി വകുപ്പ് , വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥാപനത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ആശ്രയ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും അനാരോഗ്യ സാഹചര്യം നിലനില്‍ക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

ആശ്രയ കേന്ദ്രം അന്തേവാസിയായ വയോധികയെ സ്ഥാപന ഉടമ ടി.സജീവന്‍ മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധം സ്ഥാപനത്തിനെതിരെ ഉയര്‍ന്നിരുന്നു. സജീവനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.അതെ സമയം ആരോപണം കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ സ്ഥാപന ഉടമ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News