കോഴിക്കോട് ജില്ലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; 4 സ്ഥലങ്ങളില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി

കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ പ്രദേശത്തെ കിണറുകളില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ മൂന്നിടത്താണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്.

കോഴിക്കോട് ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ അറിയിച്ചു. 4 സ്ഥലങ്ങളിലാണ് കോളറ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. അവിടെ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും പ്രദേശത്തെ കിണറുകള്‍ ജില്ലയില്‍ മൊത്തം ഒരാഴ്ച ക്വാസെയ്ന്‍ നടത്തുമെന്നും യോഗത്തില്‍ തീരുമാനമായി.

ചൂടാക്കിയ വെള്ളം മാത്രമെ കുടിക്കാന്‍ പാടുള്ളൂ. സ്‌കൂളുകള്‍,പൊതു കിണറുകള്‍ തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്യും. നരിക്കുനിയിലെ രണ്ട് വയസ്സ്‌കാരന്റെ മരണം കാരണം ഭക്ഷ്യവിഷബാധ എന്നതാണ് പ്രാഥമിക റിപ്പോര്‍ട്ട്. കുറഞ്ഞ അളിവിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

എങ്കിലും ജാഗ്രത പാലിക്കണമെന്നും സൂപ്പര്‍ വൈസര്‍മാരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗത്തിന് ശേഷം ഡിഎംഒ അറിയിച്ചു. കഴിഞ്ഞയാഴ്ച കോഴിക്കോട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യാമിന്‍ എന്ന രണ്ടരവയസുകാരന്‍ മരിച്ചിരുന്നു. വിവാഹ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരുന്നു വിഷബാധയേറ്റത്.

ഇതേതുടര്‍ന്ന് വിവാഹ വീടുകളിലെയും പ്രദേശത്തെയും കുടിവെള്ള സ്രോതസുകളില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ കിണറുകളിലാണ് കോളറയുടെ സാന്നിധ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News