ആന്ധ്രപ്രദേശിന്റെ തലസ്ഥാനം ഇനി മുതൽ ‘അമരാവതി’ മാത്രം

ആന്ധ്ര പ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം. മൂന്ന് തലസ്ഥാനങ്ങള്‍ നിശ്ചയിച്ചുള്ള ബില്‍ റദ്ദാക്കി. ഇനി അമരാവതിയാകും ആന്ധ്രയുടെ തലസ്ഥാനം.

ചന്ദ്രബാബു നായിഡുവിന്റെ കാലത്താണ് അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നത്.പിന്നീട് ജഗന്മോഹൻറെഡിയുടെ മന്ത്രിസഭയിൽ ആണ് അമരാവതി, വിശാഖപട്ടണം, കർണൂൽ എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങളെ പ്രഖ്യാപിച്ചത്.

ആന്ധ്രയിലെ പ്രധാനപ്പെട്ട നഗരമാണ് വിശാഖപട്ടണം. ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണ് വിശാഖപട്ടണം. ആധുനിക കപ്പൽ നിര്‍മ്മാണശാല വിശാഖപട്ടണത്താണ് സ്ഥിതി ചെയ്യുന്നത്. റായൽസീമയുടെ പ്രധാനകവാടമായാണ് കുര്‍ണൂല്‍ അറിയപ്പെടുന്നത്. 1953 ഒക്ടോബര്‍ 1 മുതൽ 1956 ഒക്ടോബര്‍ 31 വരെ ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാനം കുര്‍ണൂലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here