പമ്പ ഞുണങ്ങാറിൽ താൽക്കാലിക പാലം സർക്കാർ ചെലവിൽ നിർമ്മിക്കും

പമ്പ ഞുണങ്ങാറിൽ താൽക്കാലിക പാലം സർക്കാർ ചെലവിൽ നിർമ്മിക്കും . സർക്കാർ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ശബരിമല തീർത്ഥാടകർക്കുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ ആരംഭിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ഇതിനിടെ ശബരിമലയിൽ പ്രസാദ നിർമ്മാണത്തിന് ഹലാൽ ശർക്കര ഉപയോഗിക്കന്നു എന്ന് ആരോപിച്ചുള്ള ഹർജി മറ്റന്നാൾ പരിഗണിക്കാൻ മാറ്റി.

പമ്പയിലെ ഞുണങ്ങാറിന് കുറുകെ യുണ്ടായിരുന്ന തകർന്ന പാലം പുനർനിർമ്മിക്കുന്നത് സംബന്ധിച്ച കേസാണ് ഹൈക്കോടതി പരിഗണിച്ചത്. പമ്പയിലെ സ്വീവേജ് പ്ലാൻ്റിലേക്ക് രാസവസ്തുക്കളും മറ്റും കൊണ്ടു പോകാൻ ഉപയോഗിച്ചിരുന്ന പാലം കനത്ത മഴയിൽ തകർന്നതിനെ തുടർന്നാണ്   പാലം പുനർനിർമ്മിക്കാനുള്ള സാധ്യത ഹൈക്കോടതി തേടിയത്.

ബെയ്ലി  പാലം നിർമ്മിച്ച് പ്രശ്ന പരിഹാരത്തിന്  കരസേനയോട് നിർദേശിച്ചെങ്കിലും കരസേന തയ്യാറായില്ല. തുടർന്നാണ് സർക്കാർ ചെലവിൽ താത്ക്കാലിക പാലം നിർമിക്കാൻ തീരുമാനിച്ചത്.

ശബരിമല തീർത്ഥാടകർക്കുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ ആരംഭിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യം നിലവിലുള്ളതായും സർക്കാർ വ്യക്തമാക്കി.

ശബരിമലയിൽ പ്രസാദം നിർമ്മിമിക്കുന്നതിന്  ഹലാൽ ശർക്കര ഉപയോഗിക്കന്നു എന്ന് ആരോപിച്ചുള്ള ഹർജി  പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റി.

ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. തീർത്ഥാടനം അലങ്കോലമാക്കാനും മതസൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഹർജി എന്ന്  ദേവസ്വം ബോർഡ്‌ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച വിശദീകരണ ക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

അരവണയുടെയും അപ്പത്തിന്റെയും വില്‍പന തടസപ്പെടുത്തി ദേവസ്വം ബോര്‍ഡിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുകയാണ് ഹർജിക്കാരൻ്റെ ലക്ഷ്യമെന്നും ദേവസ്വം ബോർഡ് ആരോപിക്കുന്നു.  ഭക്തരുടെ വികാരം മുതലെടുക്കാൻ സമൂഹമാധ്യമങ്ങളിൽ ചില കേന്ദ്രങ്ങൾ വ്യാജ വാർത്തകൾ  പ്രചരിപ്പിക്കുകയാണ്.

വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുമ്പോള്‍ ഗുണനിലവാരത്തിന്റെ ഉറപ്പിനായി ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ എടുത്തിരുന്നതായി മഹാരാഷ്ട്ര സത്താറയിലെ കരാര്‍ കമ്പനി അറിയിച്ചിരുന്നതായും ബോര്‍ഡ് വ്യക്തമാക്കി.

വാസ്തവവിരുദ്ധവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഹർജി ദുഷ്ടലാക്കോടെയുള്ളതാണന്നും വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകിയിട്ടുണ്ടന്നും ബോർഡ് ബോധിപ്പിച്ചു. സംഘപരിവാർ നേതാവ് എസ്.ജെ.ആര്‍. കുമാര്‍ സമർപ്പിച്ച ഹര്‍ജി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News