‘ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും’; യുവിക്കൊപ്പം ‘മിന്നൽ മുരളി’

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറും മുൻ ഓൾ റൗണ്ടറുമായ യുവരാജ് സിങ്ങിനെ നേരിട്ട് കാണാൻ പറ്റിയതിന്റെ സന്തോഷത്തിൽ ടോവിനോ തോമസും ബേസിൽ ജോസഫും. യുവിക്കൊപ്പമുള്ള ചിത്രം ഇരുവരും ആരാധകരുമായി പങ്കുവച്ചു. ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് ടൊവിനോ കുറിച്ചത്.

ടൊവിനോയുടെയും ബേസിലിന്റെയും പുതിയ ചിത്രമായ മിന്നൽ മുരളിയുടെ പ്രോമോ ഷൂട്ടിങ്ങിനിടയിൽ മുംബൈയിൽ വച്ചാണ് ഇരുവരും യുവരാജിനെ കണ്ടുമുട്ടിയത്.

‘എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാന്‍. താങ്കള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും,’ ടൊവിനോ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News