ADVERTISEMENT
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കൂടികാഴ്ച നടത്തി. കാട്ടുപന്നിയെ ക്ഷദ്രജീവിവായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തു. വിശദമായ പഠനത്തിനു ശേഷം ആവശ്യം പരിഗണിക്കാമെന്നും നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ പശ്ചിമഘട്ടം സന്ദര്‍ശിക്കുമെന്നും ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
സംസ്ഥാനത്ത് കൃഷിയിടങ്ങളില്‍ വന്യജീവി ആക്രമണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് വനമന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടികാഴ്ച നടത്തിയത്. വന്യജീവികളുടെ അക്രമത്തില്‍ കാര്‍ഷിക മേഖലയില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കുന്നുവെന്നും വന്യജീവികളുടെ കടന്ന് കയറ്റം തടയാന്‍ ഇപ്പോള്‍ നിലവിലുപയോഗിക്കുന്ന മാര്‍ഗങ്ങള്‍ ഫലപ്രദമല്ലെന്നും കൃഷിയിടങ്ങളില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതിനാല്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും എ കെ ശശീന്ദ്രന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
കാട്ടു പന്നികളെ അടിയന്തിരമായി ക്ഷുദ്ര ജീവികളായി പരിഗണിച്ചാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് ഭൂപേന്ദ്ര യാദവ് ചര്‍ച്ചയില്‍ വ്യക്തമാക്കി.
ഡിസംബറില്‍ പശ്ചിമഘട്ടം സന്ദര്‍ശിക്കുമെന്നും സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളുമെന്നും ഭൂപേന്ദ്ര യാദവ് ഉറപ്പ് നല്‍കിയെന്ന് യോഗത്തിന് ശേഷം എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വന്യജീവികളെ കാട്ടില്‍ തന്നെ നിലനിര്‍ത്താന്‍ ഉള്ള സംവിധാനം ഒരുക്കുമെന്നും ഇതിനായി കുളങ്ങള്‍, തടയണകള്‍ എന്നിവ നിര്‍മ്മിക്കുമെന്നും വനമേഖലയിലെ മലിനീകരണം ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും എ കെ ശശിന്ദ്രന്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.