ADVERTISEMENT
തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ നഗരസഭാദ്ധ്യക്ഷക്കെതിരെ കൗണ്‍സിലര്‍മാരുടെ മൊഴി. 500 രൂപയുടെ 20 നോട്ടുകള്‍ അടങ്ങുന്ന കവര്‍ അജിതാ തങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്തതായി 3 കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് മൊഴി നല്‍കി. ബാക്കി കൗണ്‍സിലര്‍മാരുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.
കൗണ്‍സിലര്‍മാരായ അജുന ഹാഷിം, പി സി മനൂപ്, റസിയ നിഷാദ് എന്നിവരാണ് കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ എത്തി മൊഴി നല്‍കിയത്. വാര്‍ഡിലേക്ക് നല്‍കിയ പത്ത് ഓണക്കോടിക്കൊപ്പം പതിനായിരം രൂപ അടങ്ങുന്ന കവറും നല്‍കിയെന്നാണ് മൊഴി. യുഡിഎഫ് കൗണ്‍സിലര്‍ ലാലിയാണ് കവര്‍ ഏറ്റുവാങ്ങാനായി ചെയര്‍പേഴ്‌സന്റെ ചേംബറിലേക്ക് കൗണ്‍സിലര്‍മാരെ വിളിച്ചത് . വീട്ടില്‍ എത്തിയ ശേഷമാണ് പലരും കവറിലെ പണം കണ്ടത്. ഉടന്‍ മടങ്ങിയെത്തി നഗരസഭാദ്ധ്യക്ഷക്ക് കവര്‍ തിരികെ നല്‍കി .
500 രൂപയുടെ 20 നോട്ടുകളാണ് നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്ത കവറില്‍ ഉണ്ടായിരുന്നത്. ചെയര്‍പേഴ്‌സന്റെ ചേംബറില്‍ വച്ച് പണം കൈമാറുന്ന ദൃശ്യങ്ങള്‍ കൗണ്‍സിലര്‍മാര്‍ ചിത്രീകരിച്ചിരുന്നു. ഇവയും വിജിലന്‍സിന് കൈമാറിയിട്ടുണ്ട് .
ഇടത് കൗണ്‍സിലര്‍മാരുടെ മൊഴിയാണ് ആദ്യഘട്ടമായി രേഖപ്പെടുത്തിയത്.കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ അഞ്ച് കൗണ്‍സിലര്‍മാരുടെ മൊഴി വരും ദിവസങ്ങളില്‍ വിജിലന്‍സ് രേഖപ്പെടുത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.