കൊവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മേളനം കാർട്ടൂണിന് പുരസ്ക്കാരം; ലളിതകലാ അക്കാദമിയുടെ നടപടിക്ക് സ്‌റ്റേ ഇല്ല

കൊവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മേളനം എന്ന കാർട്ടൂണിന് പുരസ്കാരം നൽകിയ ലളിതകലാ അക്കാദമിയുടെ നടപടിക്ക് സ്‌റ്റേ ഇല്ല. പുരസ്കാരം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ഹർജി പിന്നീട്
പരിഗണിക്കാനായി കോടതി മാറ്റി.

അനൂപ് രാധാകൃഷ്ണൻ വരച്ച ‘കൊവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മേളനം ”
എന്ന കാർട്ടൂൺ രാജ്യത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈന്ദവീയം ഫൗണ്ടേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

2019-20 ലെ കാർട്ടൂൺ മൽസരത്തിൽ ഓണറബിൾ മെൻഷൻ നേടിയ കാർട്ടൂണിന് നൽകിയ അംഗീകാരം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കാവി പുതച്ച പശുവിൻ്റെ തലയുള്ള സമ്മേളനത്തിൽ ഇന്ത്യയെ
പ്രതിനിധാനം ചെയ്യുന്നതാണ് കാർട്ടൂൺ. കാർട്ടൂണിനെതിരെ
സംഘ പരിവാർ സംഘടനകൾ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here