കൊഞ്ചു കറി വറ്റിച്ചത് ഇങ്ങനൊന്ന് ഉണ്ടാക്കി നോക്കൂ; നിങ്ങളുടെ മനസും വയറും നിറയ്ക്കും

കൊഞ്ചുകറി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല, അല്ലേ? ചോറിന് അൽപം വറ്റിച്ച കൊഞ്ചു കറി ഉണ്ടെങ്കിൽ പിന്നെ മറ്റൊരു കറിയുടെയും ആവശ്യമേയില്ല. എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്നതും വളരെ രുചികരവുമായ കൊഞ്ചുകറി വറ്റിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

വേണ്ട‍ ചേരുവകൾ

കഴുകി വൃത്തിയാക്കിയ കൊഞ്ച് 350 ഗ്രാം
മുളകുപൊടി 3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
ഗരംമസാല 1 ടീസ്പൂണ്‍ ചതച്ച
കുരുമുളക് 2 ടേബിള്‍സ്പൂണ്‍
തക്കാളി 4 എണ്ണം
അരിഞ്ഞത് സവാള ഒരു കപ്പ്
പച്ചമുളക് 3 എണ്ണം
വെളുത്തുള്ളി – 2 ടേബിള്‍സ്പൂണ്‍( ചെറുതായി അരിഞ്ഞത്)
ഇഞ്ചി രണ്ട് ടേബിള്‍സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ 4 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കൊഞ്ച്, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ചതച്ച കുരുമുളക്, അല്‍പം ഗരംമസാല എന്നിവ ചേര്‍ത്ത് ഇളക്കി ഒരു പാത്രത്തില്‍ ഇട്ട് അടച്ചുവെച്ച് ചൂടാക്കുക. വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. ചൂടാകുമ്പോള്‍ കൊഞ്ചിന്റെ വെള്ളം അതിലേക്ക് ഇറങ്ങിക്കൊള്ളും.

ചെറുതായി വെന്തുകഴിയുമ്പോള്‍ ഇത് അടുപ്പില്‍ നിന്നും വാങ്ങിവയ്ക്കുക. ഇതില്‍ ബാക്കിയായിരിക്കുന്ന വെള്ളം കളയരുത്. വേറെ ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് മൂപ്പിക്കുക.

പച്ചമണം മാറുമ്പോള്‍ അതിലേക്ക് അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക. ശേഷം അതിലേക്ക് കൊഞ്ചു വേവിക്കാന്‍ എടുത്ത അതേ കൂട്ട്: മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ചതച്ച കുരുമുളക്, അല്‍പം ഗരംമസാല എന്നിവ ചേര്‍ത്ത് ഇളക്കുക. മസാലയിലേക്ക് വെന്ത കൊഞ്ചും ബാക്കി വന്ന വെള്ളവും മിക്സ് ചെയ്ത് വറ്റിച്ചെടുക്കുക. കറി നന്നായി വറ്റിയാല്‍ അടുപ്പില്‍ നിന്നും വാങ്ങിവയ്ക്കുക. ചൂടോടെ കഴിച്ചു നോക്കൂ. കൊഞ്ചു വെട്ടിച്ചത് നിങ്ങളുടെ മനസും വയറും നിറയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News