കെ.എം ഷാജിയുടെ അഴീക്കോട് പ്ലസ് ടു കോഴക്കേസ്; കെ.പി.എ മജീദിനെ വിജിലൻസ് ചോദ്യം ചെയ്തു

കെ.എം ഷാജിയുടെ അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ ലീഗ് നേതാവ് കെ.പി.എ മജീദ് എം എൽ എ യെ വിജിലൻസ് ചോദ്യം ചെയ്തു. കണ്ണൂർ വിജിലൻസ് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കോഴിക്കോട് പൊലിസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ നടന്നത്.

ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ലീഗ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കെ പി എ മജീദിൽ നിന്ന് വിജിലൻസ് സംഘം തേടിയത്. കണ്ണൂർ വിജിലൻസ് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കോഴിക്കോട് പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ.

അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ എം എൽ എ ആയിരുന്ന കെ എം ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്. അന്ന് കെ.പി.എ മജീദ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ നിഷേധിച്ച കെ പി എ മജീദ് വിജിലൻസ് ഡി.വൈ.എസ്.പിയെ കണ്ടത് സൗഹൃദ സന്ദർശനത്തിൻ്റെ ഭാഗമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.

അഴീക്കോട്ടെ പ്രാദേശിക ലീഗ് നേതാവായ നൗഷാദ് പൂതപ്പാറയാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന് കോഴ സംബന്ധിച്ച പരാതി നൽകിയത്. നേതൃത്വത്തിൻ്റെ അറിവോടെയാണ് കെ എം ഷാജി കോഴ വാങ്ങിയതെന്നായിരുന്നു ആക്ഷേപം.

എന്നാൽ കെ എം ഷാജിയെ സംരക്ഷിച്ച ലീഗ് ഇതിൽ ഒരു നടപടിയും എടുത്തില്ല. ഈ കേസിൽ ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി കുഞ്ഞുമുഹമ്മദിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കൂടുതൽ ലീഗ് നേതാക്കളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News