”കോണ്‍ഗ്രസ് നേതാക്കന്മാരുടെയും അണികളുടെയും രാഷ്ട്രീയ പാപ്പരത്തം എന്നെ അത്ഭുതപ്പെടുത്തുന്നു”; ബിആർപി ഭാസ്കർ

കെ.പി.എ.സി. ലളിതയുടെ ചികിത്സയ്ക്ക് ധനസഹായം നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ബിആർപി ഭാസ്കർ. കെ.പി.എ.സി ലളിതയ്ക്ക് ധനസഹായം നൽകുന്നതിനെതിരെ ബഹളം കൂട്ടുന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെയും അണികളുടെയും സാംസ്കാരിക നിരക്ഷരതയും രാഷ്ട്രീയ പാപ്പരത്തവും തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എത്രയും വേഗം കെപിഎസി ലളിതയെന്ന അനുഗ്രഹീത കലാകാരി സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

കരള്‍ സംബന്ധമായ അസുഖങ്ങൾ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നായിരുന്നു കെ പി എ സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കെപിഎസി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News