വികസന പ്രവർത്തനങ്ങളിലും വ്യാജന്‍; ആന്ധ്രയിലെ അണക്കെട്ട് കാണിച്ച് യോഗിയുടെ വികസനമെന്ന് ബിജെപി

ആന്ധ്രാപ്രദേശിലെ അണക്കെട്ടിൻറെ ചിത്രം കാണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന പ്രവർത്തനങ്ങളെന്ന പ്രചാരണവുമായി ബിജെപി നേതാക്കൾ.

യുപിയിലെ ബുന്ദേൽഖണ്ഡിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ജലസേചന പദ്ധതിയെന്നു പറഞ്ഞാണ് അണക്കെട്ടിന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാൽ, ആന്ധ്രയിൽ കൃഷ്ണനദിയിലുള്ള ശ്രീസൈലം അണക്കെട്ടാണ് ഉത്തർപ്രദേശിലേതെന്ന് പറഞ്ഞ് ബിജെപി നേതാക്കളും സംഘ്പരിവാർ അനുകൂലികളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ബിജെപി മുൻ എംപി ഹരി ഓം പാണ്ഡെ അടക്കമുള്ള പ്രമുഖ നേതാക്കളാണ് ചിത്രം  ട്വീറ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎമാരായ ഡോ. അവദേശ് സിങ്, ബാംബ ലാൽ ദിവാകർ എന്നിവരും ബിഹാറിലെ ബിജെപി എംഎൽഎ അനിൽകുമാറും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പ്രമുഖരിൽ ഉൾപ്പെടും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സന്ദർശനത്തിലൂടെ ആരംഭിച്ച വികസന പ്രവൃത്തികളിലൂടെ ഒടുവിൽ വരൾച്ച ബാധിത പ്രദേശമായ ബുന്ദേൽഖണ്ഡിൽ ജലസേചനത്തിനുള്ള അവസരമൊരുങ്ങുന്നുവെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെട്ടത്.

രാഷ്ട്രീയ നേതാക്കന്മാർ വ്യക്തി നേട്ടങ്ങൾക്കായി സ്ഥിരം ഉപയോഗിച്ചുവരുന്ന ബുന്ദേൽഖണ്ഡ് ഇപ്പോൾ മാറ്റത്തിന്റെ സമുദ്രത്തിനാണ് സാക്ഷിയാകുന്നതെന്ന് അവദേശ് സിങ് ആന്ധ്രയിലെ അണക്കെട്ടിന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റിൽ കുറിച്ചു.എന്നാൽ, അണക്കെട്ട് ആന്ധ്രയിലേതാണെന്നു വ്യക്തമായതോടെ പലരും ചിത്രം പിൻവലിച്ച് ട്വീറ്റ് മുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News