‘ഹിജാബ് ധരിച്ച് സ്‌ക്രീനിലെത്തണം’; സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടിവി പരിപാടികൾക്ക് വിലക്കേർപ്പെടുത്തി താലിബാന്‍ ഭരണകൂടം

സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടി.വി പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ടെലിവിഷന്‍ ചാനലുകൾക്ക് നിര്‍ദ്ദേശം നൽകി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. ടി.വി ചാനലുകളിലെ വനിതാ അവതാരകര്‍ ഹിജാബ് ധരിച്ച് സ്‌ക്രീനിലെത്തണം. ഞായറാഴ്ചയാണ് ഈ നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

പുതിയ നിര്‍ദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. പുരുഷന്മാരെ നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വസ്ത്രം ധരിച്ച നിലയില്‍ മാത്രമെ ടെലിവിഷന്‍ ചാനലുകളില്‍ കാണിക്കാവൂ. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പാടില്ലെന്നും താലിബാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഓഗസ്റ്റിലാണ് അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ പിടിച്ചെടുക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിനുമേല്‍ കടുത്ത നിയന്ത്രണങ്ങളാണ് താലിബാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News