ഐപാഡില്‍ പേരെഴുതി അരിവാള്‍ ചുറ്റിക വരച്ച് പിജി: അപൂര്‍വ വീഡിയോ പങ്കുവെച്ച് മകന്‍

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ളയുടെ  ഒമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ അപൂര്‍വ്വ വീഡിയോ പങ്കുവെച്ച്  മകനും മാധ്യമപ്രവര്‍ത്തകനുമായ എം ജി രാധാകൃഷ്ണന്‍.

രാഷ്‌ട്രീയ പ്രവര്‍ത്തകനും ചിന്തകനും പ്രഭാഷകനും പത്രാധിപരും ഒക്കെയായിരുന്ന പി ജി ആപ്പിള്‍ ഐപാഡ് പരിചയിക്കുന്നതാണ് വീഡിയോ.
86-ാമത്തെ വയസില്‍ പിജിക്ക് ആപ്പിള്‍ ഐപാഡ് പരിചയപ്പെടുത്തി കൊടുക്കുന്ന വീഡിയോ ആണ് എം ജി രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഐപാഡില്‍ ഇ-ബുക്ക് വായിക്കുന്നതും എഴുതാനും വരയ്‌ക്കാനും സാധിക്കുന്നതും പിയാനോ വായിക്കാന്‍ കഴിയുന്നതുമെല്ലാം അദ്ദേഹത്തെ പഠിപ്പിച്ചുകൊടുക്കുകയാണ് പ്രശസ്ത ഡോക്ടറായ ഡോ.  ജ്യോതിദേവ് കേശവ്ദേവ്.

ഇതിനിടയില്‍ ഐപാഡില്‍ പേരെഴുതി നോക്കാന്‍ രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍  പി ജി എന്നെഴുതുന്നതും ഒപ്പം,  എന്നും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച പാര്‍ട്ടിയുടെ  ചിഹ്നമായ  അരിവാള്‍ ചുറ്റിക വരയ്‌ക്കുന്നതുമാണ് വീഡിയോയില്‍. ജീവിതാവസാനം വരെയും തന്റെ കുടുംബത്തിലെ ഏറ്റവും ചെറുപ്പമായ മനസിനുടമയായിരുന്നു പി ജിയെന്ന് എം ജി രാധാകൃഷ്ണന്‍ കുറിപ്പില്‍ പറയുന്നു.

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപിളള വിടപറഞ്ഞിട്ട് ഇന്ന് ഒമ്പത് വര്‍ഷങ്ങള്‍ തികയുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News