നിയമസഭാ പ്രതിഷേധം; റിവ്യൂഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ
സമർപ്പിച്ച റിവ്യൂഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

സർക്കാരിനോട് നിലപാട് തേടിയ കോടതി ഒരു മാസത്തിന് ശേഷം പരിഗണിക്കുന്നതിനായി ഹർജി മാറ്റി. പ്രതി ചേർക്കപ്പെട്ടവർ വിചാരണ
നേരിടണമെന്ന തിരുവനന്തപുരം സി ജെ എം കോടതി ഉത്തരവ് റദ്ദാക്കണമെന്നും വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സഭയിൽ നടന്നത് സാധാരണ പ്രതിഷേധം മാത്രമാണ്. അതു കൊണ്ട് തന്നെ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ നിലനിൽക്കില്ലന്നും റിവ്യൂ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News