ഒളിമ്പിക്‌സ് താരങ്ങളെപ്പോലെ സിനിമാതാരങ്ങളും കഠിനാധ്വാനം ചെയ്യണം; പുതുതലമുറയോട് ഹൃത്വിക് റോഷന്‍

സിനിമാതാരങ്ങളും ഒളിമ്പിക്‌സ് താരങ്ങളെപ്പോലെ കഠിനാധ്വാനം ചെയ്യണമെന്ന് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍. 52-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെര്‍ച്വല്‍ ഇന്‍ കോണ്‍വര്‍സേഷനില്‍ സംസാരിക്കവേയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. അതോടൊപ്പം ഒടിടി പ്ലാറ്റ് ഫോമുകളുടെ പ്രധാന്യത്തെക്കുറിച്ചും താരം പറഞ്ഞു. ‘പുതിയ തലമുറക്കാരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. ഒരു അഭിനേതാവ് ആദ്യം കഥാപാത്രത്തോട് നീതി പുലര്‍ത്തണം. കഥാപാത്രങ്ങളുടെ വികാരങ്ങള്‍ നമ്മുടേതായി മാറണം.

നിങ്ങള്‍ ഒളിമ്പിക്‌സിലെ അത്‌ലറ്റുകളെ കണ്ടിട്ടില്ലേ. അവരെപ്പോലെ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകണം’ ഹൃത്വിക് റോഷന്‍ പറഞ്ഞു. നമ്മുടെ സാമൂഹിക അന്തരീക്ഷത്തിലെ എല്ലാത്തരം ആളുകളെയും സിനിമ പ്രതിനിധാനം ചെയ്യേണ്ടതുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ആവിര്‍ഭാവത്തോടെ എല്ലാ അഭിനേതാക്കള്‍ക്കുംസിനിമാ നിര്‍മ്മാതാക്കള്‍ക്കും വിശാലമായ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News