
രാജ്യത്ത് കർഷക സമരത്തിനിടെ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകണമെന്ന ആവശ്യവുമായി ശിവസേന നേതാവ് സഞ്ജയ് റൗത് രംഗത്ത്. ഒരു മാപ്പ് പറഞ്ഞാൽ തീരുന്നതല്ല കർഷകർ അനുഭവിച്ച യാതനകളെന്നും ഒരു വർഷം നീണ്ട പ്രതിഷേധത്തിനിടെ എഴുനൂറിലേറെപ്പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്നും സഞ്ജയ് റൗത് പറഞ്ഞു.
പി എം കെയേഴ്‌സ് ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമാണ് ശിവസേന നേതാവ് മുന്നോട്ട് വച്ചത്
സർക്കാർ ഇപ്പോഴാണ് തെറ്റ് തിരിച്ചറിഞ്ഞതും തിരുത്തിയതും. എന്നാൽ മൂന്ന് വിവാദ നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ട പ്രതിഷേധത്തിനിടെ എഴുനൂറിലേറെപ്പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഇതിനകം ഉയരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തിനകം സമരത്തിനിടെ മരണപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് പിഎം കെയർസ് ഫണ്ടിൽ നിന്ന് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടു.
പി എം കെയേഴ്‌സ് ഫണ്ടിൽ കണക്കിൽ പെടാത്ത പണം കിടപ്പുണ്ടെന്നും ഈ തുക കർഷക കുടുംബങ്ങളെ സഹായിക്കാൻ വിനിയോഗിക്കണമെന്നും ശിവസേന നേതാവ് ആവശ്യപ്പെട്ടു.
വെറുമൊരു മാപ്പു കൊണ്ട് തീരുന്നതല്ല കർഷകർ അനുഭവിച്ച യാതനകൾ. അവരുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ സർക്കാരിന് കഴിയണമെന്നും സഞ്ജയ് റൗത് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here