ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഉണ്ട്; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ശിശുക്ഷേമ സമിതി

മാതാപിതാക്കളുടെ അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന  ആരോപണത്തില്‍ പ്രതികരണവുമായി ശിശുക്ഷേമ സമിതി. പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ പത്രക്കുറിപ്പിൽ പറഞ്ഞു.

ശിശു ക്ഷേമ സമിതിയെ പൊതുജന മധ്യത്തിൽ അപമാനിക്കാനാണ് ശ്രമിക്കുന്നത്. കുഞ്ഞുങ്ങളെ ദത്ത് നൽകാൻ സമിതിക്ക് ലൈസൻസ് ഉണ്ടെന്നും സമിതി പത്രക്കുറിപ്പിൽ പറഞ്ഞു.

‘ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 സെക്ഷൻ 41 പ്രകാരം,സ്‌പെഷ്യൽ അഡോപ്ഷൻ ഏജൻസിയ്ക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (25/2017) സമിതിക്കുണ്ട്. 2020 ഡിസംബർ 13 മുതൽ അഞ്ചുവർഷത്തേക്ക് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്ന നിലവിലെ രജിസ്‌ട്രേഷന് 2022വരെ കാലാവധിയുണ്ട്.

അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അവാസ്തവങ്ങളും അമാന്യമായ ആക്ഷേപങ്ങളും നിരത്തി ശിശുക്ഷേമ സമിതിയെ പൊതുജന മധ്യത്തിൽ അപമാനിക്കുന്ന ശ്രമങ്ങളെ അപലപിക്കുന്നു’- സമിതി പത്രക്കുറിപ്പിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here