ഐ എസ് എല്‍; മുംബൈ സിറ്റി എഫ് സിക്ക് തകര്‍പ്പന്‍ ജയം

ഐ എസ് എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിക്ക് വിജയത്തുടക്കം. മുംബൈ സിറ്റി എഫ് സി മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് എഫ് സി ഗോവയെ തകര്‍ത്തു.

ഇഗോര്‍ അംഗുളോ ഇരട്ടഗോളുകള്‍ നേടി. 33, 36 മിനുട്ടുകളിലായിരുന്നു അംഗുളോയുടെ ഗോളുകള്‍. ഇഗോര്‍ കറ്റാറ്റുവും ഗോള്‍ നേടി.

ഈ മാസം 27ന് ഹൈദരാബാദിനെതിരെയാണ് മുംബൈ സിറ്റി എഫ് സിയുടെ അടുത്ത മത്സരം.നാളെ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് ചെന്നൈയിന്‍ എഫ് സിയെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here