കെ.എം.എം.എല്ലില്‍ പുതിയ മഗ്നീഷ്യം റീസൈക്ലിംഗ് പ്ലാന്റ് സ്ഥാപിക്കുന്നു

കെ.എം.എം.എൽ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റിൽ പുതിയ മഗ്നീഷ്യം റീസൈക്ലിങ്ങ് പ്ലാന്റിന്റെ ശിലാസ്ഥാപനം വ്യവസായ മന്ത്രി പി.രാജീവ് നിർവഹിച്ചു. ടൈറ്റാനിയം സ്‌പോഞ്ച് ഉൽപാദനത്തിന്റെ ഭാഗമായി ഉപോൽപന്നമായി ഉണ്ടാകുന്ന മഗ്നീഷ്യം ക്ലോറൈഡിൽ നിന്ന് മഗ്നീഷ്യം വേർതിരിച്ചെടുക്കുന്നതാണ് പദ്ധതി. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന മഗ്നീഷ്യം, ടൈറ്റാനിയം സ്‌പോഞ്ച് ഉൽപാദനത്തിന് വീണ്ടും ഉപയോഗിക്കാനാകും.

20.38 കോടി രൂപ ചെലവാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷന് കീഴിലെ (ഐ.എസ്.ആർ.ഒ) വിക്രം സാരാഭായ് സ്‌പേസ് സെന്ററാണ് (വി.എസ്.എസ്.സി) ചെലവ് പൂർണ്ണമായും വഹിക്കുന്നത്.

ഡിഫൻസ് റിസേർച്ച് ആന്റ് ഡവലപ്‌മെന്റ് ഒർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി (ഡി.എം.ആർ.എൽ) യാണ് പദ്ധതിയ്ക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നത്.

രാജ്യത്തെ തന്നെ ആദ്യ ടൈറ്റാനിയം സ്‌പോഞ്ച് നിർമ്മാണ പ്ലാന്റാണ് കെ.എം.എം.എല്ലിലേത്. വി.എസ്.എസ്.സിയുടെ സഹകരണത്തോടെ തുടങ്ങിയ പ്ലാന്റിൽ നിർമിക്കുന്ന ടൈറ്റാനിയം സ്‌പോഞ്ച് ലോഹം പ്രതിരോധ മേഖലയിലും ബഹിരാകാശ മേഖലയിലുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News