കോവളത്തെ സ്വകാര്യ ഹോട്ടൽ മുറിയിൽ വിദേശ പൗരനെ അവശനിലയിൽ കണ്ടെത്തി

തിരുവനന്തപുരം കോവളത്തെ സ്വകാര്യ ഹോട്ടൽ മുറിയിൽ വിദേശ പൗരനെ അവശനിലയിൽ കണ്ടെത്തി. ആരോ​ഗ്യനില മോശമായ നിലയിൽ കണ്ടെത്തിയ അമേരിക്കൻ പൗരനായ ഇർവിൻ ഫോക്സിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ഇർവിൻ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇർവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോവളത്തെ ഹോട്ടൽ മുറിയിലായിരുന്നു താമസം. ഇതിനിടെ പാസ്പോർട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നതായതയാണ് വിവരം. തുടർന്ന് ഹോട്ടൽ മുറിയിൽ ഒറ്റപ്പെട്ട ഇർവിന് ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന് പൊലീസ് പറഞ്ഞു. ചികിത്സ നൽകാതിരുന്ന ഹോട്ടൽ ഉടമയ്ക്കെതിരെ നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News