സിപിഐഎം നേതാവ് കെ ടി സൈഗാൾ അന്തരിച്ചു

സിപിഐഎം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ കെ ടി സൈഗാൾ അന്തരിച്ചു. വീടിനുള്ളിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് മരണം. 45 വയസ്സായിരുന്നു. പീപ്പിൾസ് സഹകരണ ബാങ്ക് വൈസ് ചെയർമാനും വിവിധ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു.

ഇരുമ്പനം കാവരപറമ്പിൽ പരേതനായ കെ വി തങ്കപ്പന്റെയും അമ്മിണിയുടെയും മകനാണ്. സൗമ്യയാണ് ഭാര്യ. അനുപം, ഹാശ്മി എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here