മലബാര്‍ മില്‍മ ഈ വര്‍ഷത്തെ മികച്ച ക്ഷീര സംഘങ്ങളെ തെരഞ്ഞെടുത്തു

മലബാര്‍ മില്‍മ ഈ വര്‍ഷത്തെ മികച്ച ക്ഷീര സംഘങ്ങളെ തെരഞ്ഞെടുത്തു. വയനാട് ജില്ലയിലെ ദീപ്തിഗിരി ക്ഷീര സംഘം മലബാര്‍ മേഖലയിലെ മികച്ച ആപ്‌കോസ് സംഘമായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ തലത്തിലെ മികച്ച ആപ്‌കോസ് സംഘങ്ങളായി ആനിക്കാടി (കാസര്‍കോട്), കടുക്കാരം (കണ്ണൂര്‍), ദീപ്തിഗിരി (വയനാട്), കൊഴുക്കല്ലൂര്‍ (കോഴിക്കോട്),കൊറത്തിത്തൊടിക (മലപ്പുറം), ആര്‍വിപി പുതൂര്‍ (പാലക്കാട്) എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു.

മലബാര്‍ മേഖലയില്‍ നിന്നുള്ള മികച്ച ബിഎംസി (ബള്‍ക്ക് മില്‍ക്ക് കൂളര്‍) സംഘമായി വയനാട് ജില്ലയിലെ കല്ലോടി ക്ഷീര സംഘം തെരഞ്ഞെടുക്കപ്പെട്ടു. മാണിയാട്ട് (കാസര്‍കോട്), കുടിയാന്‍മല (കണ്ണൂര്‍) കല്ലോടി (വയനാട്), കാവിലുംപാറ (കോഴിക്കോട്), വട്ടപ്പാടം (മലപ്പുറം), മേട്ടുക്കട (പാലക്കാട്) എന്നിവയാണ് ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ബിഎംസി സംഘങ്ങള്‍.

മലബാര്‍ മേഖലയില്‍ മികച്ച ഗുണനിലവാരമുള്ള പാല്‍ സംഭരിക്കുന്ന സംഘമായി പാലക്കാട് ജില്ലയിലെ എണ്ണപ്പാടം ക്ഷീര സംഘം തെരഞ്ഞെടുക്കപ്പെട്ടു. എടനാട് (കാസര്‍കോട്), കാര്‍ത്തികപുരം (കണ്ണൂര്‍), പനവല്ലി (വയനാട്), മുത്തോറ്റിക്കല്‍ (കോഴിക്കോട്), അത്താണി (മലപ്പുറം), എണ്ണപ്പാടം (പാലക്കാട്) എന്നിവയാണ് ജില്ലാ തലത്തില്‍ മികച്ച ഗുണ നിലവാരമുള്ള പാല്‍ സംഭരിക്കുന്ന സംഘങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രതിദിനം 500 ലിറ്ററിനു മുകളില്‍ പാല്‍ സംഭരിക്കുന്ന ക്ഷീര സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ മില്‍മ ഉത്പ്പന്നങ്ങള്‍ വിറ്റ മേഖലാ തലത്തിലുള്ള ക്ഷീര സംഘമായി കോഴിക്കോട് ജില്ലയിലെ ഓമശേരി ക്ഷീരസംഘം തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ തലത്തില്‍ ഓലാട്ട് (കാസര്‍കോട്), ചെടിക്കുളം (കണ്ണൂര്‍), തേനേരി (വയനാട്), ഓമശേരി (കോഴിക്കോട്), എമങ്ങാട് (മലപ്പുറം), അഞ്ചുമൂര്‍ത്തി (പാലക്കാട്) എന്നീ സംഘങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പ്രതിദിനം 500 ലിറ്ററില്‍ കുറവ് പാല്‍ സംഭരിക്കുന്ന ക്ഷീര സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ മില്‍മ ഉത്പ്പന്നങ്ങള്‍ വിറ്റഴിച്ച മേഖലാ തലത്തിലുള്ള ക്ഷീര സംഘമായി പാലക്കാട് ജില്ലയിലെ പൊറ്റശേരി ക്ഷീരസംഘം തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ തലത്തില്‍ കുഞ്ചാത്തൂര്‍ (കാസര്‍കോട്), ആവിലാട് (കണ്ണൂര്‍), കാപ്പിക്കളം (വയനാട്), കരുവണ്ണൂര്‍ (കോഴിക്കോട്), കാരക്കോട് (മലപ്പുറം), പൊറ്റശേരി (പാലക്കാട്) എന്നീ ക്ഷീര സംഘങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.

മേഖലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്ക് 25,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മേഖലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മില്‍മ മലബാര്‍ മേലാ യുണിയന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വച്ചും ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാതല യോഗങ്ങളിലും സമ്മാനിക്കുമെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel