യുവാവിന് മദ്യപസംഘത്തിന്റെ ക്രൂര മർദ്ദനം; സിസിടിവി ദൃശ്യം പുറത്ത്

യുവാവിന് മദ്യപസംഘത്തിന്റെ ക്രൂര മർദ്ദനം. കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസാണ് മർദ്ദനത്തിനിരയായത്. കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ഇയാളെ മർദ്ദിച്ചത്. ഫൈസൽ നിരവധി കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം പോകവെ കണിയാപുരം മസ്താൻ മുക്ക് ജംഗ്ഷനിൽ വച്ച് ബൈക്ക് തടഞ്ഞ് നിർത്തിയതിന് ശേഷം താക്കോൽ ഊരി എടുത്തു. ഇത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിനിടയിൽ ബോധം നഷ്ടപ്പെട്ട് തറയിൽ വീണ അനസിനെ വീണ്ടും മർദ്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News