സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സ്വപ്നാ സുരേഷ് നൽകിയ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.
ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു സ്വപ്നക്ക് കോടതി ജാമ്യം അനുവദിച്ചത്. സ്വന്തം വീട് തിരുവനന്തപുരത്തായതിനാൽ ഈ വ്യവസ്ഥയിൽ ഇളവ് വേണമെന്നാണ് സ്വപ്ന യുടെ ആവശ്യം.
സ്വപ്നയുടെ ആവശ്യത്തെ ഇ ഡി എതിർത്തില്ല. കേരളം വിട്ടു പോകരുതെന്ന വ്യവസ്ഥ നിലനിർത്തി ഇളവ് നൽകാമെന്നാണ് ഇ ഡി യുടെ നിലപാട്. ഈ സാഹചര്യത്തിൽ സ്വപ്നക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.അതേ സമയം നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ജാമ്യം ലഭിച്ച പ്രതികളായ കെ ടി റമീസ്,ജലാല്‍,മുഹമ്മദ് ഷാഫി എന്നിവര്‍ ഇന്ന് ജയില്‍മോചിതരാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.