അമേരിക്കയിൽ വീണ്ടും കൊവിഡ് കേസുകൾ കൂടുന്നു; ഡോ. ആന്റണി ഫൗസി

കഴിഞ്ഞ ആഴ്ചകളിലായി അമേരിക്കയിൽ വീണ്ടും കൊവിഡ് കേസുകൾ വർധിച്ചു വരുന്നതായി യുഎസ് ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്‍വൈസർ ഡോ. ആന്റണി ഫൗസി മുന്നറിയിപ്പു നൽകി. ഈ തിങ്കളാഴ്ച മുതൽ താങ്ക്സ് ഗിവിങ്ങിനോടനുബന്ധിച്ചുള്ള ഒഴിവുകളും കൊവിഡ് കേസ്സുകൾ അപകടകരമായ രീതിയിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും ഫൗസി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയിലെ പ്രതിദിന കൊവിഡ് കേസുകൾ 100,000 ആയി വർദ്ധിച്ചിട്ടുണ്ട്. ഒഴിവു ദിനങ്ങളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുകയും, ഇൻഡോർ ആന്റ് ഔഡോർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് കൊവിഡ് വ്യാപിക്കുന്നതിന് ഇടയാകും. അമേരിക്കയിൽ വാക്സിനേഷന് അർഹതയുള്ള 60 മില്യൺ ആളുകൾ ഇതുവരെ വാക്സിനേറ്റ് ചെയ്തിട്ടില്ലെന്നതും ഗൗരവമായി കണക്കാക്കണമെന്നും ഫൗസി പറഞ്ഞു.

വൈറസ് നമുക്ക് ചുറ്റും ഇപ്പോഴും കറങ്ങി കിടപ്പുണ്ട്. ഈ യാഥാർഥ്യത്തിൽ നിന്നും നമുക്ക് ഒളിച്ചോടാൻ കഴിയുകയില്ല. ഇതിനു ഏക പരിഹാരമാർഗ്ഗം വാക്സിനേറ്റ് ചെയ്യുക എന്നതുമാത്രമാണ്. ലഭ്യമായ കണക്കുൾ അനുസരിച്ച് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ അമേരിക്കയിൽ 29% കൊവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്. 2020-ൽ കൊവിഡ് മൂലം മരിച്ചവരുടെ സംഖ്യയേക്കാൾ കൂടുതൽ 2021-ൽ ഇതുവരെ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here