കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാൻ കേന്ദ്രം കമ്പോളം തുറന്ന് കൊടുക്കുന്നു; എ വിജയരാഘവൻ

കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാൻ കേന്ദ്രം കമ്പോളം തുറന്ന് കൊടുക്കുകയാണെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

ഇന്ധനവില വർധനവിനെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ ധർണ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്രൂഡോയിൽ വില കൂടുമ്പോൾ ഇന്ധന വില കൂടും. എന്നാൽ ക്രൂഡോയിൽ വില കുറയുമ്പോൾ ഇന്ധന വില കുറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിർമ്മാണ വസ്തുക്കളുടെ വില ഇരട്ടിയായി.കേന്ദ്ര നയം ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. കൊവിഡ് മാറ്റാൻ ചാണകം വാരി തേച്ചാൽ മതിയോയെന്നും എ വിജയരാഘവൻ ചോദിച്ചു.

ഇന്ധനവില വർധനവിനെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ ധർണ തുടരുകയാണ്. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലാണ് പ്രതിഷേധം. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പ്രതിഷേധം.

കാസർകോട് ജില്ലയിൽ 12 ഏരിയാ കേന്ദ്രങ്ങളിലാണ് സി പി ഐ (എം) പ്രതിഷേധ സമരം നടക്കുന്നത്. കാസർകോട് ഏരിയാ സമരം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്ട് സംസ്ഥാന കമ്മറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here