അവസരം മുതലെടുത്ത് മോദിയും ബിജെപിയും ജനങ്ങളെ കൊള്ളയടിക്കുന്നു; എം എം മണി

അവസരം മുതലെടുത്ത് മോദിയും ബിജെപിയും രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ എം എം മണി എം എൽ എ. ഇന്ധനവില വർധനവിനെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ ധർണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധന വിലവർധനവിന് വഴിതുറന്നത് കോൺഗ്രസാണ്. ഇന്ധന വിലവർധനയ്ക്കെതിരെ കോൺഗ്രസ് കേരളത്തിൽ നടത്തുന്ന പ്രതിഷേധം പരിഹാസ്യമാണെന്നും എം എം മണി പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ ഒന്നും ചെയ്യാത്തവരാണ് ഇടതുപക്ഷത്തെ പഴിക്കുന്നതെന്ന് എം എം മണി ആരോപിച്ചു.കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരുന്ന കോൺഗ്രസ് എന്താണ് ചെയ്തത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് യു ഡി എഫ്. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്നതാണ് സർക്കാർ ലക്ഷ്യം. പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാട്. അതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ടെന്നും എം എം മണി പറഞ്ഞു.

ഇന്ധനവില വർധനവിനെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ ധർണ തുടരുകയാണ്. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലാണ് പ്രതിഷേധം. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News