ഇന്ധനവില വർധന : സംസ്‌ഥാനമെങ്ങും പ്രതിഷേധ ധർണ

വർധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ സംസ്‌ഥാനത്ത്‌ പ്രതിഷേധ ധർണ. രാജ്ഭവന് മുന്നിൽ ധർണ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.

കോട്ടയത്ത് പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്‌തു.

ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ്‌ പ്രതിഷേധം .

രാവിലെ പത്ത്‌ മുതല്‍ വൈകീട്ട്‌ ആറ്‌ വരെയാണ്‌ ധർണ. വർദ്ധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം അർ എം എസിന് മുന്നിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്‌ഘാടനം ചെയ്‌തു.

കൊല്ലത്ത് തോമസ് ഐസക്കും, തൊടുപുഴയില്‍ എം എം മണിയും, പെരുമ്പാവൂരില്‍ എം സി ജോസഫൈനും, കണ്ണൂരില്‍ ഇ പി ജയരാജനും, പിലാത്തറയില്‍ പി കെ ശ്രീമതിയും സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്‌തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here