സില്‍വര്‍ ലൈന്‍ പദ്ധതി കാലത്തിന്‍റെ ആവശ്യമെന്ന് വിദഗ്ധര്‍

സിൽവർ ലൈൻ പദ്ധതി കാലത്തിൻറെ ആവശ്യമെന്ന് വിദഗ്ധര്‍. പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന വാദം തെറ്റാണ്. തണ്ണീർത്തടങ്ങളും, വന്യജീവി സങ്കേതങ്ങളും ഒഴിവാക്കിയാണ് സിൽവര്‍ ലൈൻ പാത കടന്നു പോകുന്നതെന്നും വിദഗ്ധര്‍ പറഞ്ഞു. തിരക്കു പിടിച്ച പുതിയ ജീവിത സാഹചര്യങ്ങളിൽ യാത്ര ചെയ്യാനുള്ള സമയം മൂന്നിലൊന്നായി കുറയ്ക്കും എന്നതാണ് പദ്ധതിയുടെ ആകർഷണീയത.

സംസ്ഥാന സർക്കാരിൻറെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിനെതിരെ പ്രചരണം നടക്കുമ്പോ‍ഴാണ് പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കി വിദഗ്ധർ രംഗത്തെത്തിയത്. സമയത്തിന് അമിത പ്രാധാന്യം കൽപ്പിക്കുന്ന പുതിയ കാലത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യാനുള്ള സമയം മൂന്നിലൊന്നായി കുറയുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണീയത.

മാത്രമല്ല റോഡ് വ‍ഴി യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും, ട്രാഫിക് കുരുക്കും കുറയ്ക്കാൻ പദ്ധതി സഹായകരമാകുമെന്ന് കൊച്ചി സർവ്വകലാശാല സിവിൽ വിഭാഗം പ്രൊഫസർ റോയി എം തോമസ് പറഞ്ഞു.

അതേസമയം സിൽവർ ലൈൻ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്. എന്നാൽ തണ്ണീർത്തടങ്ങളും, വന്യജീവി സങ്കേതങ്ങളും ഒഴിവാക്കിയാണ് സിൽവര്‍ ലൈൻ പാത കടന്നു പോകുന്നതെന്നും അതുകൊണ്ട് തന്നെ പരിസ്ഥിതി പ്രശ്നമെന്ന ആശങ്ക ഉദിക്കുന്നില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

നിലവിൽ റോഡ്, ട്രെയിന്‍ മാർഗം കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് 12 മണിക്കൂറിൽ കൂടുതൽ ആവശ്യം വരുമ്പോൾ കേവലം നാലുമണിക്കൂറിൽ താ‍ഴെ സമയമെടുത്ത് എത്തിച്ചേരാൻ ക‍ഴിയുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News