വായു ഗുണനിലവാര സൂചികയില്‍ കാര്യമായ മാറ്റങ്ങളില്ലാതെ ദില്ലി

ശക്തമായ കാറ്റ് ദില്ലിയിലെ വായു ഗുണനിലവാരം ഇന്നലെ മെച്ചപ്പെടുത്തിയെങ്കിലും വായു ഗുണനിലവാര സൂചികയിൽ കാര്യമായ മാറ്റങ്ങളുണ്ടായില്ല. ശക്തമായ കാറ്റ് വായു മലിനീകരണം കുറയാൻ സഹായകരമാകുന്ന ഘടകമാണ്.

ദില്ലിയിൽ വായുഗുണനിലവാര തോത് (എ.ക്യു.ഐ) ഇന്നലെ 311 ആയിരുന്നുവെങ്കിൽ ഞായറാഴ്ച 349 ആയിരുന്നു. എന്നാൽ കാറ്റിന്റെ വേഗതയിൽ കുറവുണ്ടായാൽ വായു ഗുണനിലവാരം വീണ്ടും പഴയപടിയാകാനുള്ള സാധ്യതയുണ്ട്.

ദില്ലിയിലെ വായു ഗുണനിലവാര തോത് കഴിഞ്ഞ ഒരാഴ്ചയായി ശോചനീയമായ അവസ്ഥയിൽ തന്നെ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News