എയർടെലിന് പുറമേ വോഡാഫോണ്‍ – ഐഡിയ കമ്പനികൾ പ്രീപെയ്ഡ് നിരക്ക് കൂട്ടി 

മോദി സർക്കാരിന്‍റെ സ്വകാര്യവത്ക്കാരണത്തിന്റെ ഫലമായി മൊബൈൽ സേവനങ്ങൾക്ക് മറ്റന്നാൾ മുതൽ ചെലവേറും. എയർടെലിന് പുറമെ വോഡാഫോണ്‍ – ഐഡിയ കമ്പനികൾ പ്രീപെയ്ഡ് സേവനങ്ങളുടെ നിരക്ക്  20 മുതൽ 25 ശതമാനം വരെ വർധിപ്പിച്ചു.

എയർടെൽ 79 രൂപയുടെ വോയ്‌സ് പ്ലാൻ 99 രൂപയായും 149 രൂപയുടെ അണ്ലിമിറ്റഡ് താരിഫ് 199 രൂപയുമായി വർധിപ്പിച്ചു. കുത്തകകൾക്ക് വേണ്ടി മോദി സർക്കാർ ബിഎസ്എൻഎല്ലിനെ തകർത്തതോടെയാണ് സ്വകാര്യ കമ്പനികൾ അവരുടെ ഇഷ്ടപ്രകാരം നിരക്ക് വർധിപ്പിക്കുന്നത്.

വോഡാഫോണ്‍- ഐഡിയയുടെ പുതിയ നിരക്ക് 25 മുതലും, എയർ ടെലിന്‍റെ പുതുക്കിയ നിരക്ക് 26 മുതലുമാണ് പ്രാബല്യത്തിൽ വരുക. വോയ്‌സ് പ്ലാനുകൾക്ക് 25 ശതമാനം വർധനയും അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 ശതമാനം വർധനയും ഉണ്ടാകും.

നിരക്ക് വർധന നടപ്പാകുന്നതോടെ 79 രൂപയുടെ വോയ്‌സ് പ്ലാനിന് 99 രൂപ നൽകേണ്ടി വരും. 149 രൂപയുടെ അണ്‍ലിമിറ്റഡ് താരിഫ് 199 രൂപയ്ക്കാകും. കൂടിയ താരിഫ് 2498 രൂപയിൽ നിന്ന് 2999 രൂപയുമാണ് വര്‍ധിക്കുക. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്നാണ് കമ്പനി വാദം.

വോഡാഫോണ്‍ ഐഡിയ 79 രൂപയുടെ വോയ്‌സ് പ്ലാൻ 99 രൂപയായും, 149 രൂപയുടെ അണ്ലിമിറ്റഡ് പ്ലാൻ 179 രൂപയായും വർധിപ്പിക്കും. അതേസമയം, മോദി  സർക്കാരിന്‍റെ സ്വകാര്യ വത്ക്കരണനയം തന്നെയാണ് സ്വകാര്യ കമ്പനികൾക്ക് ഇഷ്ടംപോലെ നിരക്ക് വർധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയത്.

ബിഎസ്എൻഎൽ കൃത്യമായി പ്രവർത്തിച്ചിരുന്നപ്പോൾ നിരക്കുകളുടെ കാര്യത്തിൽ മേൽക്കൈ ബിഎസ് എൻഎല്ലിനും അതുവഴി കേന്ദ്രസർക്കാറിനും ഉണ്ടായിരുന്നു. എന്നാൽ, ജിയോ ഉൾപ്പെടെയുള്ള കമ്പനികളുടെ വളർച്ചക്ക് വേണ്ടി ബിഎസ്എൻഎല്ലിനെ തകർത്തതോടെയാണ് ടെലികോം മേഖല കുത്തകകൾ കൈയ്യടക്കിയതും നിത്യോപയോഗ സാധാനനങ്ങളുടെ വിലവർധനവിൽ നട്ടം തിരിയുന്ന ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here