സ്വര്‍ണ്ണക്കടത്തു കേസ് ; നാലു പ്രതികള്‍ കൂടി ജയില്‍ മോചിതരായി

തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസില്‍ നാല് പ്രതികള്‍ കൂടി ജയില്‍ മോചിതരായി. സരിത്ത്, കെ.ടി. റമീസ്,ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരാണ് ഇന്ന് മോചിതരായത്. കൊഫേ പോസ കരുതല്‍ തടങ്കലിന്റെ കാലാവധി കഴിഞ്ഞതോടയാണ് ഇവര്‍ പുറത്ത് വന്നത്.നേരത്തെ പ്രധാന പ്രതികളായ സ്വപ്നക്കും സന്ദീപിനും ജാമ്യം ലഭിച്ചിരുന്നു.

സ്വപ്നക്കും സന്ദിപ് നായര്‍ക്കും പിന്നാലെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന നാല് പ്രതികള്‍ കൂടിയാണ് ഇന്ന് ജയില്‍ മോചിതരായത്.പിടിയിലായി ഒരു വര്‍ഷവും നാല് മാസവും ജയില്‍വാസം അനുഭവിച്ച യു.എ.ഇ കോണ്‍സുലേറ്റ് പി.ആര്‍.ഒ ആയിരുന്ന പി.എസ്. സരിത് ഉള്‍പെടെയാണ് ഇന്ന് പുറത്തേക്ക് വന്നത്. കെ.ടി. റമീസ്,ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരാണ് ജിയില്‍മോചിതരായ മറ്റ് പ്രതികള്‍.

നേരത്തെ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഇവരുടെ കൊഫേ പോസ കരുതല്‍ കാലാവധി തീരാത്തതിനാലാണ് പുറത്ത് വരാന്‍ കഴിയാത്തത്. കാലാവധി കഴിഞ്ഞതോടെ ഇന്ന് ജയില്‍ മോചിതരായി.ഇവര്‍ ജാമ്യത്തിലിറങ്ങുന്നതോടെ കെ.ടി. റബിന്‍സണ്‍ ഒഴികെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്ത് വന്നു.

സ്വര്‍ണകടത്ത് കേസില്‍ ആദ്യം പിടിയിലായത് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിക്കുന്ന യു എ ഇ കോണ്‍സുലേറ്റ് പി.ആര്‍.ഒ ആയിരുന്ന പി.എസ്. സരിതാണ്.പുറത്തേക്ക് എത്തുന്ന സ്വര്‍ണം നെടുമങ്ങാടുള്ള സന്ദീപിന്റെ വീട്ടില്‍ നിന്ന് മറ്റു ഭാഗങ്ങലിലേക്ക് കടത്തുന്നവരാണ് മറ്റ് മൂന്ന് പേരും. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിച്ചുവെന്ന സരിത്തിന്റെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു.നയതന്ത്ര സ്വര്‍ണകടത്ത് പുറത്ത് വന്ന് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന് ചുറ്റും വട്ടമിട്ട് പറന്നിട്ടും കാര്യമായി ഒന്നു സംഭവിക്കാതെയാണ് അതിന്റെ അവസാനത്തിലേക്ക് കടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News