കപ്പ തിന്നാന്‍ കൊതിയാകുന്നോ? ഇതൊന്ന് ട്രൈ ചെയ്യൂ…പൊളിയ്ക്കും 

നല്ല നാടന്‍ കപ്പ കിട്ടിയാലോ? കൂടെ നല്ല ബീഫുമുണ്ടെങ്കിലോ…പൊളിയ്ക്കും.. നല്ല നാടന്‍ കപ്പ ഉലര്‍ത്തിയത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം….

ആവശ്യമായ ചേരുവകള്‍

കപ്പ 1 k g
തേങ്ങ ചിരകിയത് 3 tbsp
പച്ച മുളക് 3
ഉണക്ക മുളക് 3
കറിവേപ്പില്ല
കടുക് 1/4tsp
കുഞ്ഞുള്ളി 10
മഞ്ഞൾ പൊടി 1/4 tsp
വെളിച്ചെണ്ണ
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം നമുക്ക് കഷ്ണങ്ങളാക്കി വച്ച കപ്പയിലോട്ടു ആവശ്യത്തിന് ഉപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കാം.
കപ്പ വേവിച്ചു മാറ്റിവക്കുക.

ഒരു ചീന ചട്ടിയോ പാനോ എടുക്കുക. ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലോട്ട് കടുക് ചേർക്കുക. കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് കുഞ്ഞുള്ളി അരിഞ്ഞത്, വറ്റൽ മുളക്, പച്ച മുളക്, കറി വേപ്പില തുടങ്ങിയവ ചേർക്കുക.

ഉള്ളി വഴന്നു വരുമ്പോൾ മഞ്ഞൾ പൊടി ചേർക്കുക.
മഞ്ഞള്‍പൊടി ചേർത്ത് ഒരു മിനുട്ട് വഴറ്റിയതിനു ശേഷം ഇതിലേക്ക് തേങ്ങ ചേർക്കുക. ഇതിലേക്ക് വേവിച്ചു വച്ച കപ്പ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.

ആവശ്യമെങ്കിൽ കുറച്ചു ഉപ്പ് ചേർക്കുക. തീരെ വെള്ളമയമില്ലെങ്കിൽ അൽപ്പം (1/2 ഗ്ലാസ്‌ ) വെള്ളം ചേർക്കുക. 5 minute ചെറുത്തിയിൽ വേവിക്കുക. കപ്പ ചെറുതായൊന്നു ഉടച്ചു കൊടുക്കുക.
അടിപൊളി കപ്പ ഉലർത്തിയത് റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News