ADVERTISEMENT
കുഞ്ഞ് അനുപമയുടേതാണ് എന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുഞ്ഞ് അനുപമയുടേത് ആകട്ടെ എന്ന് ആഗ്രഹിച്ചിരുന്നു. കോടതിയിലാണ് ദത്ത് നടപടി ഉള്ളത്. ഇനി കോടതിയിൽ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാവി നടപടികൾ ക്രമീകരിക്കുമെന്നും ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ രേഖ മൂലം അന്വേഷത്തിന്ന് ആരംഭിച്ചതായും മന്ത്രി ല്യക്തമാക്കി.
വകുപ്പ് തല അന്വേഷണം പൂർത്തിയായി. കുടുംബ കോടതിയിൽ എത്രയും വേഗം അറിയിക്കും. കുഞ്ഞ് ശിശു ക്ഷേമസമിതിയിൽ എത്തപ്പെട്ടപ്പോൾ തൊട്ടുള്ള കാര്യങ്ങളാണ് വകുപ്പിൻ്റെ കീഴിൽ വരുന്നതെന്നും മന്ത്രി പ്രതികരിച്ചു.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞത്. അതേസമയം കുഞ്ഞിനെ കാണാന്‍ അനുപമയ്ക്ക് അനുമതി നല്‍കി. അനുപമയും അജിത്തും കുഞ്ഞിനെ കാണാന്‍ നിര്‍മല ഭവനിലെത്തി.
മൂന്ന് തവണ ഡിഎന്‍എ സാമ്പിള്‍ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. പരിശോധനാഫലം ഔദ്യോഗികമായി അനുപമയേയും അജിത്തിനേയും അറിയിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.