ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും ആയുധങ്ങള്‍ കണ്ടെടുത്ത സ്ഥലത്തുമായിരുന്നു തെളിവെടുപ്പ്. പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശക്തമായ സുരക്ഷയൊരുക്കിയാണ് പ്രതിയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന മമ്പറത്താണ് ആദ്യമെത്തിച്ചത്. അക്രമി സംഘം സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് അറസ്റ്റിലായ പ്രതിയാണ്. വാഹനം നിര്‍ത്തി സഞ്ജിത്തിനെ കാത്തിരുന്ന സ്ഥലവും കൊലപാതകം നടത്തിയ രീതിയുമെല്ലാം പ്രതി അന്വേഷണ സംഘത്തിന് മുന്നില്‍ വിശദീകരിച്ചു.

ആക്രമണം നടക്കുമ്പോള്‍ റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങള്‍ തടഞ്ഞിരുന്നു. പ്രതികള്‍ വാഹനത്തില്‍ ഒരുമിച്ച് കയറിയ തത്തമംഗലത്തെ മൈതാനത്തും ആയുധങ്ങള്‍ ഉപേക്ഷിച്ച കണ്ണന്നൂരിലുമെത്തി തെളിവെടുത്തു. കൊലപാതകത്തിനു ശേഷം കുഴല്‍മന്ദത്തെത്തിയ ശേഷമാണ് പ്രതികള്‍ പല വഴികളിലായി രക്ഷപ്പെട്ടത്.

സഞ്ചരിച്ചിരുന്ന മാരുതി കാര്‍ തകരാറിലായതിനെ തുടര്‍ന്ന് തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് കുഴല്‍മന്ദം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം വാഹനം നിര്‍ത്തിയിട്ടു. ഇവിടെ നിന്നും പിന്നീടാണ് വാഹനം മാറ്റിയത്. കേസിലെ മറ്റു പ്രതികളെയും ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഗൂഡാലോചനയിലും പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാന്‍ സഹായിച്ചതിലും നിരവധി പേര്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News