മന്ത്രവാദ ചികിത്സയുടെ മറവില്‍ പീഡനം; പ്രതിക്ക് ജീവപര്യന്തം തടവ്

മന്ത്രവാദ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. പട്ടാമ്പി മഞ്ഞളുങ്ങല്‍ സ്വദേശി പന്തപുലാക്കല്‍ അബുതാഹിര്‍ മുസ്ലിയാരെയാണ് കോടതി ശിക്ഷിച്ചത്.

2017 ഏപ്രില്‍ 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയന്പത്തൂര്‍ സ്വദേശിയായ 21 കാരി ബന്ധുക്കള്‍ക്കൊപ്പം ആണ്ടു നേര്‍ച്ചയ്ക്കായി പട്ടാമ്പിയിലെ അബുതാഹിറിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം. നേര്‍ച്ചക്ക് ശേഷം യുവതിയും കുടുംബവും അബുതാഹിറിന്റെ വീട്ടില്‍ തന്നെ താമസിക്കുകയായിരുന്നു.

ഇതിനിടെ യുവതിക്ക് വിട്ടുമാറാത്ത തലവേദനയും ശരീരവേദനയുമുണ്ടെന്ന് അബുതാഹിറിനോട് പറഞ്ഞു. ശരീരത്തില്‍ ചെകുത്താന്‍ കയറിയിട്ടുണ്ടെന്നും മന്ത്രവാദ ചികിത്സയിലൂടെ ചെകുത്താനെ ഒഴിപ്പിച്ച് അസുഖം ഭേദമാക്കാമെന്ന് പറഞ്ഞ് യുവതിയെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ജീവപര്യന്തം തടവിന് പുറമെ പ്രതി 50000 രൂപ പിഴയുമടക്കണം. കേസില്‍ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News