പൂവച്ചലിൽ അച്ഛനും മകളും ചെറുമകളായ കൈക്കുഞ്ഞുമായി പഞ്ചായത്ത് പടിക്കൽ സമരം

തിരുവനന്തപുരം പൂവച്ചലിൽ അച്ഛനും മകളും ചെറുമകളായ കൈക്കുഞ്ഞുമായി പഞ്ചായത്ത് പടിക്കൽ വഴിക്കായി സമരം ചെയുന്നു. ആർഡിഒ ഉത്തരവ് നടപ്പാക്കാതെ പഞ്ചായത്ത് എതിർ കക്ഷിക്ക് ഒത്താശ ചെയ്ത് തങ്ങളുടെ വഴിമുട്ടിക്കുന്നു എന്നു വിലപിച്ചു കൊണ്ടാണ് കുടുംബം സങ്കട സമരം നടത്തുന്നത്.

പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യവ്യക്തി നിർമ്മിച്ച മുള്ളു വേലി ആർ.ഡി.ഒ സ്ഥലം സന്ദർശിച്ചു നടപടി എടുക്കുകയും വേലി പൊളിച്ചു മാറ്റാനായി ഉത്തരവിടുകയും ചെയ്‌തിരുന്നു . കാട്ടാക്കട താലൂക്ക്, പൂവച്ചൽ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും ഉത്തരവുകൾ കൈമാറിയെങ്കിലും വേലി പൊളിച്ചുമാറ്റാനുള്ള നടപടിയുണ്ടായില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് അസുഖ ബാധിതനും വയോധികനുമായ പ്രസന്നൻ മകൾ പ്രിയങ്കയുമായി l പ്രതിഷേധിച്ചത്. പുന്നാംകരിക്കകത്തുനിന്ന് കാപ്പിക്കാട്ടേക്ക് പോകുന്ന ഇടറോഡിലാണ് സംഭവം.

ഒക്ടോബർ ഒന്നിന് പ്രിയങ്ക തിരുവനന്തപുരത്തെ ആശുപത്രിയിൽ പോയി വൈകിട്ടോടെ മടങ്ങി വന്നപ്പോഴാണ് വഴിയടച്ചിരുന്നതായി കണ്ടത്. പ്രിയങ്കയെത്തിയ വാഹനം ഇതുരെ വീട്ടിലെത്തിക്കാനും തിരികെ കൊണ്ട് പോകാനും കഴിഞ്ഞിട്ടില്ല. ഒന്നാരമാസത്തോളമായി  കാർ വഴിയിലാണ് . ഇവർ ഉപയോഗിക്കുന്ന ഇരു ചക്ര വാഹനങ്ങൾ പോലും പുറത്തിറക്കാൻ കഴിയില്ല എന്നതാണ് സ്ഥിതി.

എന്നാൽ, പഞ്ചായത്തിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും എതിർ കക്ഷി കൊടുത്ത ഇന്ജെക്ഷനിൽ കക്ഷി ചേരാൻ പരാതിക്കാരോട് നിർദേശം നൽകി എന്നും കോടതി ഉത്തരവ് മറികടക്കാൻ സാധിക്കില്ല എന്നും പൂവച്ചൽ പഞ്ചായത്ത്‌ സെക്രട്ടറി പ്രവീണ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here