മോഫിയയുടെ മരണം; ഭര്‍തൃവീട്ടില്‍ പീഡനം അുഭവിച്ചിരുന്നതായി പറഞ്ഞിരുന്നുവെന്ന് സഹപാഠികള്‍

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയ്ക്ക് നീതി ലഭിക്കണമെന്ന് തൊടുപുഴ അല്‍ അസര്‍ കോളേജിലെ സഹപാഠികള്‍. മോഫിയയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി തങ്ങളോട് പറയുമായിരുന്നു. കോളേജിലെ കലാതിലകം കൂടിയായിരുന്ന ഉറ്റസുഹൃത്തിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് അവരിപ്പോഴും.

മോഫിയയുടെ ചേതനയറ്റ ശരീരം അവസാനമായി കാണാനെത്തിയ സഹപാഠികള്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ സംസാരിക്കുന്നവള്‍. എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്നവള്‍. എന്നാല്‍ വിവാഹത്തോടെ എല്ലാം അവസാനിച്ചു. പിന്നീട് അവളെ വിളിക്കുമ്പോഴെല്ലാം ഭര്‍തൃ വീട്ടില്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളായിരുന്നു പറയാനുണ്ടായിരുന്നതെന്ന് തൊടുപുഴ അല്‍ അസര്‍ കോളേജിലെ സഹപാഠി സേതുനാഥ്

കോളേജിലെ കലാതിലകം കൂടിയായിരുന്ന മോഫിയ നല്ലൊരു ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നുവെന്ന് ഉറ്റസുഹൃത്തായ ജോബിന്‍ ഓര്‍ക്കുന്നു. എല്ലാ ദുഖങ്ങളും മറികടന്ന് പുതിയ ജീവിതത്തിലേക്ക് അവള്‍ കടന്നുവരികയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ പോകുന്നതിന് മുമ്പും തന്നെ വിളിച്ചു. എന്നാല്‍ തിരികെ എത്തിയ ശേഷം വിളിച്ചില്ലെന്ന് ജോബിന്‍ പറയുന്നു.

തൊടുപുഴ അല്‍ അസര്‍ കോളേജിലെ അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയായിരുന്നു മോഫിയ. പ്രിയപ്പെട്ട കൂട്ടുകാരിയെ അവസാനമായി കാണാന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News