നോക്കുകൂലി അവസാനിപ്പിക്കുന്നതിന് ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നോക്കുകൂലി അവസാനിപ്പിക്കുന്നതിന് ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നോക്കുകൂലി ആവശ്യപെടുന്ന തൊഴിലാളികളില്‍ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുനലൂരില്‍ നോക്കു കൂലി ആവശ്യപ്പട്ട് ഹോട്ടല്‍ നിര്‍മാണം ചിലര്‍ തടസ്സപ്പെടുത്തിയതിനെതിരെ സമര്‍പ്പിച്ച പൊലീസ് സംരക്ഷണ ഹര്‍ജിയിലാണ് സക്കാര്‍ നിലപാട് അറിയിച്ചത്. നോക്കുകൂലി ഇല്ലാതാക്കാന്‍ കര്‍ശന നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

നോക്കുകൂലി ആവശ്യപെടുന്നവര്‍ക്കെതിരെ മറ്റ് നിയമ ലംഘനങ്ങള്‍ക്ക് പുറമെ പിടിച്ചുപറിക്ക് കേസെടുക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കി. സര്‍ക്കുലര്‍ ബന്ധപ്പെട്ട അധീകൃതര്‍ക്കും യൂണിയനുകള്‍ക്കും അയക്കാനും കോടതി നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News