മോഡലുകളുടെ മരണം; ഡി വി ആര്‍ ഇന്നും കണ്ടെത്താനായില്ല

മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഡി വി ആര്‍ ഇന്നും കണ്ടെത്താനായില്ല. പോലീസിനു വേണ്ടി കോസ്റ്റ് ഗാര്‍ഡാണ് കൊച്ചി കായലില്‍ ഇന്ന് പരിശോധന നടത്തിയത്.ഡി വി ആര്‍ കണ്ടെത്താന്‍ കഴിയാഞ്ഞതോടെ കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്നലെ ഫയര്‍ഫോഴ്‌സ് സ്‌ക്കൂബ ടീം നടത്തിയ തെരച്ചിലിലും ഡി വി ആര്‍ ലഭിച്ചിരുന്നില്ല.

അതേസമയം, നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News