മുല്ലപ്പെരിയാര്‍ ഡാമിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ തമിഴ്‌നാട് കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി. നിലവില്‍ 7 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്റില്‍ 4,000 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്.141.65 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇത്. കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ തീരത്ത് ഇടുക്കി ജില്ലാ കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിവരെ വെള്ളം സംഭരിക്കാന്‍ തമിഴ്നാടിന് സാധിക്കും. കനത്ത മഴ തുടര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News